എസ് വൈ എസ് 'റൗളത്തുല്‍ ഖുര്‍ആന്‍' ആരംഭിച്ചു

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം പുതുതായി ആരംഭിക്കുന്ന ഖുര്‍ആന്‍ പഠന കോഴ്‌സിന് തുടക്കമായി. ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് മാത്രമായിട്ടാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. 

മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് സെമസ്റ്ററുകളിലായി പൂര്‍ത്തിയാക്കുന്ന കോഴ്‌സില്‍ ഖുര്‍ആന്‍ സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക കര്‍മ്മം, വിശ്വാസം, സ്വഭാവം, കുടുംബം, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.

കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടന സംഗമത്തില്‍ സി.എഛ് റഹ്മത്തുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി ഉദഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എസ് ശറഫുദ്ദീന്‍, എം എം ഇബ്‌റാഹീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍