Monday, 14 October 2019

പുളിക്കൂറിന് ആവേശമായി എസ് വൈ എസ് ളിയാഫ കുടുംബ സംഗമത്തിന് പ്രൗഢസമാപനം

ഷിറിബാഗിലു: എസ് വൈ എസ്  ജില്ലാ റാലിയുടെ കര്‍മ പദ്ധതി ഭാഗമായി പുളിക്കൂറില്‍ നടന്ന യൂണിറ്റ്  ളിയാഫക്ക് കുടുംബസംഗമത്തോടെ പ്രൗഢസമാപനം. സ്ത്രീകളും  കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ സംഗമിച്ച വിരുന്ന് കുടുംബങ്ങള്‍ നേരിടുന്ന സമകാലീന പ്രതിസന്ധികള്‍ തുറന്നു കാട്ടുന്ന ചര്‍ച്ചാ വേദിയായി മാറി.

പുളിക്കൂര്‍ മഹല്ല് ഖബര്‍ സ്ഥാനില്‍ നടന്ന കൂട്ട സിയാറത്തിന് എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ആസിഫ് ഹിമമി അഹ്‌സനി കാമില്‍ സഖാഫി നേതൃത്വം നല്‍കി. 
പ്രകടന ശേഷം അബ്ദുല്ല ഹാജി പെരിയടുക്കം പതാക ഉയര്‍ത്തി.

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂറിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് മധൂര്‍ സര്‍ക്കിള്‍ പ്രസിന്റ് എ എം മഹ്മൂദ് ഹാജി മുട്ടത്തൊടി  ഉദ്ഘാടനം ചെയ്തു. 
സോണ്‍ എസ് വൈ എസ് സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രവര്‍ത്തകന്റെ കുടുംബം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. 



എസ് എസ് എഫ് ബംഗളൂര്‍ പ്രസിന്റ് ഇബ്രാഹീം സഖാഫി പയോട്ട കലണ്ടര്‍ പ്രകാശനം ചെയ്തു. 

അബ്ബാസ് ഹാജി പെരിയടുക്കം, പി എം താജുദ്ദീന്‍, ഹസൈനാര്‍ ഗോവ, ഹമീദ്, പി എം അബൂബക്കര്‍, ലത്തീഫ് പള്ളം, അബ്ദുല്‍ ഖാദിര്‍ പുളിക്കൂര്‍,  മുഹമ്മദ് തായല്‍ വളപ്പ് , മുര്‍ശിദ് പുളിക്കൂര്‍ , പി എ മുഹമ്മദ്തു കുഞ്ഞി, സിറാജ്ട പുളിക്കൂര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.


എസ് വൈ എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി പി എ ഇബ്രാഹീം  പുളിക്കൂര്‍ സ്വാഗതവും എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഹബീബുല്ലാ നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: