ഉളുവാര്‍: സുള്ള്യ കെ.വി.ജി. ഡെന്റല്‍ കോളേജില്‍ നിന്നും ദന്ത ഡോക്ടറായി പുറത്തിറങ്ങിയ ഉളുവാറിലെ പ്രഥമ ഡോക്ടറും കൂടിയായ ഡോ.ഫാത്തിമത്ത് റാഷിദക്ക് ഉളുവാര്‍ സുന്നി കുടുംബത്തിന്റെ സ്നേഹാദരം.ഉളുവാര്‍ സുന്നി സെന്ററില്‍ നടന്ന എസ്.വൈ.എസ് ളിയാഫയില്‍ ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത് ,എസ് .വൈ .എസ് ,എസ് .എസ് .എഫ് കമ്മിറ്റികള്‍ സംയുക്തമായി ഡോ റാഷിദയെ അനുമോദിച്ചു. ഉളുവാര്‍ സുന്നി സെന്റര്‍ യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാനും വ്യവസായിയുമായ ഇബ്രാഹിം മീരാന്‍ ഹാജിയുടെ മകള്‍ ആണ്.
അനുമോദന ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ കാദിര് സഖാഫി മൊഗ്രാല്‍ ഉത്ഘാടനം ചെയ്തു. അബ്ദുസ്സലാം സഖാഫി പാടലടക്ക പ്രവര്‍ത്തകന്റെ കുടുംബം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു .ഉല്‍ബോധനം,മഹ്ലറത്തുല്‍ ബദ്രിയ്യ മജ്ലിസ്, കൂട്ട് പ്രാര്‍ത്ഥന,തബറുക് വിതരണം തുടങ്ങിയ നടന്നു .അഷ്റഫ് സഖാഫി ,സ്വാദിഖ് മുസ്ലിയാര് ,മുനീര്‍ കൊടുവ ,എം .അബ്ബാസ് ,എം .ഇബ്രാഹിം ,അബ്ദുല്‍ റഹ്മാന് കൊടുവ ,സിദ്ധീഖ് യു .എ ,അലി കോരത്തില ,ലത്തീഫ് എ.ബി ,ഇബ്രാഹിം കടവ് തുങ്ങിയവര്‍ നേതൃതം നല്കി.
0 التعليقات: