Wednesday, 23 October 2019

ജീന്‍സും സ്ലീവ്ലെസും ധരിച്ച സ്ത്രീക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ച് ആര്‍.ടി.ഒ

ചെന്നൈ: ജീന്‍സും സ്ലീവ്ലെസും ധരിച്ച സ്ത്രീക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ച് ആര്‍.ടി.ഒ. ചെന്നൈയിലാണ് സംഭവം. സ്ലീവ് ലെസും ജീന്‍സും ധരിച്ച് ഡ്രൈവിങ് ടെസ്റ്റിനെത്തിയ സോഫ്റ്റ്വെയര്‍ സ്ഥാപന ജീവനക്കാരിയോട് വീട്ടിലേക്കു തിരിച്ചു പോയി മാന്യമായ വസ്ത്രം ധരിച്ചുവരുവെന്ന് ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ ഈ പറഞ്ഞതില്‍ യാതൊരു പ്രശ്നവുമില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. പറഞ്ഞതില്‍ യാതൊരു പിഴവുമില്ലെന്നും. മാന്യമായ വസ്ത്രം ധരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. പുരുഷനും സ്ത്രീയും മാന്യമായി വസ്ത്രം ധരിക്കണം. ഇതൊരു പൊതു ഉപദേശമാണ്. വിവിധ തരം ആളുകളാണ് ദിവസേന ആര്‍.ടി.ഒ ഓഫീസില്‍ എത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അപേക്ഷകരോട് വസ്ത്ര ധാരണയില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നത്. 

ലുങ്കി, ഷോര്‍ട്സ് എന്നിവ ധരിക്കുന്ന പുരുഷന്മാരോടും ഇക്കാര്യം പറയാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനു മുമ്പ് ചെറിയ പാന്റ് ധരിച്ചെത്തിയ യുവതിയോടും സമാന രീതിയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്.സാധാരണയായി വാഹന ലൈസന്‍സ് എടുക്കാന്‍ സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ വസ്ത്ര ചട്ടമില്ല.


SHARE THIS

Author:

0 التعليقات: