Saturday, 2 November 2019

കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം; ബൈക്കില്‍ ലോറിയിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു

മുള്ളേരിയ:  കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു. 

സ്ഥിരം അപകടവളവായ ആദൂര്‍ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്. മെഡിക്കല്‍ റെപ്രസന്റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്. ഈശ്വരഭട്ട് സഞ്ചരിച്ച കെ എല്‍ 14 എല്‍ 7182 നമ്ബര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തില്‍ തങ്ങിനിന്നു. ഓടിക്കൂടിയ നാട്ടുകാരും ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പരിക്കേറ്റ ഈശ്വരഭട്ടിനെയും ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഈശ്വരഭട്ട് മരണപ്പെട്ടിരുന്നു. കോട്ടൂര്‍ വളവില്‍ നിരവധി പേരാണ് അപകടത്തില്‍പെട്ട് മരിച്ചത്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. 


SHARE THIS

Author:

0 التعليقات: