ഹാഫിള് തൗസീഫ് ഹിമമി സഅദി വാഹനാപകടത്തില്‍ മരണപ്പെട്ടു

മംഗളൂരു;  യുവ ബഹുഭാഷ പണ്ഡിതനും മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹാഫിള് തൗസീഫ് ഹിമമി സഅദി (32) മംഗലാപുരത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടു. ബി സി റോഡ് പാണമംഗളൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെയും മൈമൂനയുടെയും മകനാണ്. 

കുമ്പ്ര കൗസരി കോളേജിലായിരുന്നു ഖുര്‍ആന്‍ പഠനം. മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹിമമി ബിരുദം നേടി ജാമിഅ സഅദിയ്യയില്‍ ഉപരിപഠനം നടത്തി. ശാന്തിപ്പള്ള ആലംപാടി ഉലസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്സ്, കുത്താര്‍ എ എച്ച് ദഅവ കോളേജ് മുദരിസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തു. മംഗലാപുരം കണ്‍ക്കനടി തര്‍ത്തീല്‍ സ്റ്റഡി സെന്ററിന്റെ സ്ഥാപകനാണ്.
ഭാര്യ: മുഹാരിസ മക്കള്‍; തഹ് രീസ, മുഹമ്മദ് സഹോദരങ്ങള്‍: ആസിഫ്, മൗസൂഫ്, മഹ്‌റൂഫ്, അഫീഫ്, നുസ്രത്ത്, ഫര്‍അത്ത്, അന്നത്ത്, ഇഫ്രത്ത്, ഫഈമത്ത്.

കബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാണമംഗളൂര്‍ അക്കനങ്ങടി ജുമാ മസ്ജിദില്‍. 

നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും മറ്റ് അംഗങ്ങളും അനുശോചിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍