Saturday, 23 November 2019

ചെറുവത്തൂരില്‍ ബൈക്ക് ടാങ്കറിലിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂര്‍: ബൈക്ക് ടാങ്കറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളിയിലെ രാംദാസ് - മിനി ദമ്പതികളുടെ മകന്‍ രാഹുല്‍ ദാസ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.15 മണിയോടെ ചെറുവത്തൂര്‍ ഞാണങ്കൈയിലാണ് അപകടമുണ്ടായത്.

ഒന്നരമാസം മുമ്പാണ് രാഹുല്‍ദാസ് മരപ്പണിക്കായി ചെറുവത്തൂരിലെത്തിയത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ചന്തേരയിലെ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

അരഭാഗത്തുകൂടി ലോറി കയറിയിറങ്ങുകയും ബൈക്ക് പൂര്‍ണമായും തകരുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ ദാസിന് ഒരു സഹോദരനുണ്ട്.


SHARE THIS

Author:

0 التعليقات: