Wednesday, 27 November 2019

യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി: പന്തീരങ്കാവില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.പി.പി.എ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി നീതി നിഷേധമാണെന്ന വാദമായിരുന്നു പ്രതികള്‍ ഉന്നയിച്ചത്. ഏതെങ്കിലും ഒരു ലഘുലേഖയോ പുസ്തകമോ കൈവയില്‍ വെച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ ആവില്ലെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിന് തെളിവുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു പൊലീസ് കോടതിയില്‍ കൊടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കവേ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.


SHARE THIS

Author:

0 التعليقات: