Monday, 4 November 2019

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; തീരുമാനം ഇരുവിഭാഗങ്ങളുടെയും ആവശ്യപ്രകാരം

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. യു.എ.പി.എ ചുമത്തിയത് ശരിയായില്ലെന്ന് പ്രതിഭാഗം പറഞ്ഞു. അതേസമയം രണ്ട് പേരുടെയും മേലുള്ള യു.എ.പി.എ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

യു.എ.പി.എ സാധ്യത പരിശോധിക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ മാവോയിസ്റ്റ് എന്ന് പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടയിരുന്നു. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകനാണ്.

പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചതാണ് ഇരുവര്‍ക്കുമെതിരായ കേസിനാധാരം. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു.

തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്ന് കോഴിക്കോട് അറസ്റ്റിലായ അലനും താഹ ഫസലും പ്രതികരിച്ചിരുന്നു.
തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് പറഞ്ഞു.


SHARE THIS

Author:

0 التعليقات: