Wednesday, 6 November 2019

മംഗളൂരുവില്‍ 10 കിലോ കഞ്ചാവുമായി 4 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ 10 കിലോ കഞ്ചാവുമായി 4 പേര്‍ അറസ്റ്റില്‍. തോക്കോട്ടിനു സമീപത്ത് വച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് നാല് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 10 കിലോഗ്രാം മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. അബുബക്കര്‍ സമദ് (24), മുഹമ്മദ് അഷ്റഫ് (30), മുഹമ്മദ് അഫ്രീദ് (22), മുഹമ്മദ് അര്‍ഷാദ് (18) എന്നിവരാണ് പോലീസ് പിടിയിലായത്. കോഡന്ദരം മംഗളൂരു സൗത്ത് എസിപിയാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

പ്രതികളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 10 കിലോ കഞ്ചാവും , 2.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഹ്യുണ്ടായ് കാറും , അമ്പതിനായിരം രൂപ വിലമതിക്കുന്ന സ്‌കൂട്ടറും, മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് സംഘം പിടിച്ചെടുത്തു.


SHARE THIS

Author:

0 التعليقات: