Friday, 1 November 2019

നഗരത്തില്‍ വര്‍ണ്ണ വിസ്മയങ്ങളൊരുക്കി ദാറുല്‍ ഇഹ്സാനിന്റെ മീലാദ് വിളംബര റാലി

ബദിയടുക്ക:  ബദിയടുക്ക ഹസനബാദില്‍ സ്ഥിതി ചെയ്യുന്ന മത ഭൗതിക സമന്വയ വിദ്യഭ്യാസ കലാലയമായ ദാറുല്‍ ഇഹ്സാന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ബദിയടുക്ക നഗരത്തില്‍ നടത്തിയ മീലാദ് വിളംബര റാലി  വര്‍ണ വിസ്മയം തീര്‍ത്തു.

അസര്‍ നിസ്‌കാരാനാന്തരം ബദിയടുക്ക മസ്ജിദ് ഫതഇല്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ബദിയടുക്ക ബസ് സ്റ്റാന്റില്‍ സമാപിച്ചു. 
സകൗട്ടിന്റെയും ദഫ് മുട്ടിന്റെയു അകമ്പടിയോടെ നടന്ന റാലിയില്‍ മഴവില്‍ സംഘമാണ് വര്‍ണ്ണ വിസ്മയം ഒരുക്കിയത്.

മുന്‍നിരയില്‍ സുന്നീ നേതാക്കളായ സയ്യിദന്മാരും പണ്ഡിതന്മാരും അണിനിരന്നു.  സുന്നീ യുവജ സംഘത്തിന്റെയും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമിന്റെയും സുന്നീ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയുംപ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ മഹല്ലുകളില്‍ നിന്നെത്തിയ  ഉമറാക്കളും റാലിയെ സമ്പന്നമാക്കി. മീലാദ് സന്ദേശം വിളിച്ചോതിയ റാലിയില്‍ തഖ്ബീറിന്റെയും മദ്ഹ് ഗീതങ്ങളുടെയു പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അലയൊലികള്‍ അക്ഷരാര്‍തത്തില്‍ നഗരത്തില്‍ ആത്മീയ അന്തരീക്ഷം തീര്‍ത്തു.

അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് മീലാദ് പ്രഭാഷണം നടത്തി. ദാറുല്‍ ഇഹ്സന്‍ പ്രസിഡന്റ് സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, , എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ യു പി എസ് തങ്ങള്‍ മിനി സ്റ്റേറ്റ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, ബഷീര്‍ സഖാഫി കൊല്യം,സിദ്ദീഖ് ഹനീഫി അന്നടുക്ക, എ കെ സഖാഫി കന്യാന, ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച, നൂറുദ്ധീന്‍ മുസ്ലിയാര്‍ നെക്രാജെ, അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, ഇഖ്ബാല്‍ ആലങ്കോട്, ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ ഹാഹിദ് സഖാഫി പെര്‍ള, ഇബ്രാഹിം ദാരിമി ഗുണാജെ, ശാഫി സഖാഫി ഏണിയാടി സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: