Friday, 1 November 2019

ബായാര്‍ മുജമ്മഅ്മീലാദ് റാലി ശനിയാഴ്ച ഉപ്പളയില്‍

ഉപ്പള : 'തിരുനബി(സ)കാലത്തിന്റെ വെളിച്ചം'എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി  കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി വമ്പിച്ച മീലാദ് റാലി ശനിയാഴ്ച ഉപ്പളയില്‍ നടക്കും.ഉച്ചക്ക് ഒരു മണിക്ക് ബായാറില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ ആനയിക്കും.

  4 മണിക്ക് മണ്ണംകുഴി മഖാം പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് റാലി ഉല്‍ഘടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ,എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ,ജില്ലാ, സോണ്‍, ഡിവിഷന്‍, മേഖല  സാരഥികള്‍ റാലിയില്‍ അണിനിരക്കും  ഉപ്പള ടൗണില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് വിവിധ സ്ഥാപനങ്ങളില്‍നിന്നും പരിശീലനം സിദ്ധിച്ച അനവധി സ്‌കൗട്ട്  കേഡറ്റുകളും ദഫ് സംഘങ്ങളും എസ് വൈ എസ് ടീം ഒലിവ്, എസ് എസ് എഫ്  വൈസ്ലൈന്‍ ടീം അംഗങ്ങള്‍ മാറ്റ് കൂട്ടും. 

അസ്സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ ,അസ്സയ്യിദ്  ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അസ്സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി മള്ഹര്‍, അസ്സയ്യിദ് മുഹ്സിന്‍ സൈദലവിക്കോയ അല്‍ബുഖാരി കുഞ്ചിലം,യൂ പി എസ് തങ്ങള്‍, ബി എസ്  അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കട്ടിപ്പാറ, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, മൂസല്‍ മദനി, ഹംസ മിസ്ബാഹിഓട്ടപദവ്, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഷാഫി സാദി ഷിറിയ, മുഹമ്മദലി അഹ്സനി മൂസോടി,മൂസ സഖാഫി കളത്തൂര്‍ സാദിഖ് ആവളം, മുഹമ്മദ് സഖാഫി തൊക്കെ, നിയാസ് സഖാഫി, ഖലീല്‍ മദനി, എംപി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍  സഖാഫി പാത്തൂര്‍, സുലൈമാന്‍ മൗലവി കരിവെള്ളൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ബശീര്‍ പുളിക്കൂര്‍, കരീം മാസ്റ്റര്‍,അഷ്റഫ് കരിപ്പൊടി ,തുടങ്ങിയവര്‍ നേതൃത്വം നല്‍കും


SHARE THIS

Author:

0 التعليقات: