Friday, 1 November 2019

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം; ജോസ് കെ മാണിക്ക് തിരിച്ചടി- ഹര്‍ജി തള്ളി

കട്ടപ്പന: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ. മാണിക്ക് തിരിച്ചടി. പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. 

സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. കേസില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പാര്‍ട്ടി ചെയമാര്‍മാനായി ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നതിന് എതിരെ പി.ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ നേടിയിരുന്നു. ഇതിനെതിരെയാണ് ജോസ് കെ മാണിയും കെ.കെ ആന്റണിയും സബ് കോടതിയെ സമീപിച്ചിരുന്നത്. 

അതിനിടെ, ജോസഫ് വിഭാഗം ഇന്ന് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കുന്നില്ല.


SHARE THIS

Author:

0 التعليقات: