Monday, 11 November 2019

കാസര്‍കോട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

കാസര്‍കോട്: ബാബരി മസ്ജിദ് വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയി ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. 

കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, ചന്തേര സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന, ജില്ലാ സുരക്ഷാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി 12 മണി മുതല്‍ ഇത് പിന്‍വലിക്കുകയായിരുന്നു. 


SHARE THIS

Author:

0 التعليقات: