Monday, 4 November 2019

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി. പാലക്കാട് ജില്ലാ സെഷന്‍ കോടതിയാണ് അനുമതി നല്‍കിയത്. ഏറ്റുമുട്ടല്‍ വിഷയത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചിട്ടുണ്ടെന്നും സംസ്‌കരിക്കുന്നതിനുള്ള നടപടിയുമായി പോലീസിന് മുന്നോട്ട്പാകാമെന്നും കോടതി ഉത്തരവിട്ടു.

ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. സുപ്രീം കോടതി മാനദണ്ഡം അനുസരിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതായി പോലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. ഇത് ബോധ്യപ്പെട്ടാണ് കോടതി സംസ്‌കാരത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് പോലീസിന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.


SHARE THIS

Author:

0 التعليقات: