Saturday, 23 November 2019

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഞെട്ടല്‍; വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ്


മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി -എന്‍സിപി സഖ്യം അധികാരത്തിലേറിയത് വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം. ഇത് അവിശ്വസനീയമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വിയുടെപ്രതികരണം. 

ബിജെപിയും എന്‍സിപിയും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു എന്ന വാര്‍ത്ത വ്യജമാണെന്നാണ് ആദ്യം കരുതിയതെന്നും വിശ്വസിക്കാനായില്ലെന്നും സിങ്വി പറഞ്ഞു. മൂന്നു കക്ഷികള്‍ ചേര്‍ന്നുള്ള ചര്‍ച്ചകള്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ നടക്കാന്‍ പാടില്ലായിരുന്നുവെന്നും സിങ്വി പറഞ്ഞു.
രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെയ്ഗിലിന്റെ പ്രതികരണം. 

മഹാരാഷ്ട്രയിലെ ജനങ്ങളെ കബളിപ്പിച്ചാണ് അജിത് പവാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യം അധികാരത്തിലേറിയതിനെ കുറിച്ച് ശരത് പവാറിന് യാതൊന്നും അറിയില്ലെന്നും അജിത് പവാര്‍ ശരത് പവാറിനെ പറ്റിക്കുകയായിരുന്നു. 

അജിത്പവാര്‍ ചെയ്ത തെറ്റ് ഛത്രപതി ശിവാജിയോ മഹാരാഷ്ട്രയിലെ ജനങ്ങളോ ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ ഇല്ലെന്നും സഞ്ജയ് റൗത്ത് പറയുകയുണ്ടായി.


SHARE THIS

Author:

0 التعليقات: