Monday, 4 November 2019

അസ്മാഉല്‍ ഹുസ്‌ന ദുആ മജ്ലിസ്‌ സമാപിച്ചു

പട്‌ള: ത്വാഹാനഗര്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ്  ത്വാഹാനഗര്‍ യൂണിറ്റ് കമ്മിറ്റിയുടെ കീഴില്‍ മാസന്തോറും  നടന്നു വരുന്ന അസ്മാഉല്‍ ഹുസ്‌ന ദുആ മജ്ലിസിനും മീലാദു നബിയുടെ ഭാഗമായി  ഹുബ്ബു്‌റസൂല്‍ പ്രഭാഷണത്തിനും സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ലക്ഷ്യദ്വീപ് നേത്രത്വം നല്‍കി.  ശംസീര്‍ സൈനി ത്വാഹാനഗര്‍ സ്വാഗതം പറഞ്ഞു.

അലി സഅദി പാത്തൂര്‍, സിഎം ഇബ്രാഹിം, പി. എസ് ഇസ്മായില്‍, മുഹമ്മദ് മൂല, ഹമീദ്കുഞ്ചാര്‍ ,  ആസിഫ് സികെ , ആമിര്‍ , മജീദ്എന്നിവര്‍ സംബന്ധിച്ചു. മുന്‍സീര്‍ കെഎം  നന്ദി പറഞ്ഞു പരിപാടിക്ക് സമാപമായി. 


SHARE THIS

Author:

0 التعليقات: