Tuesday, 26 November 2019

ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഹുബ്ബു റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി


ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന മീലാദ് പരിപാടിയും,ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് തുടക്കമായി.ബുഖാരിയ്യ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പതാക ഉയര്‍ത്തി.

മൂന്ന് ദിവസങ്ങളായി നടക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണത്തിനും,സ്വാലത്ത് മജ്‌ലിസിനും,മഹ്‌ളറത്തുല്‍ ബദ് രിയ്യയ്ക്കും സൈനുദ്ധീന്‍ അബ്ദീന്‍ മുത്തക്കോയ തങ്ങള്‍ കണ്ണവം, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വാലഹ, താജുദ്ധീന്‍ തങ്ങള്‍ ആലൂര്‍, ജലാലുദ്ധീന്‍ തങ്ങള്‍ ആലൂര്‍, മണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

നബിദിന റാലി ബുധനാഴ്ച്ച മുതലപ്പാറ ബുഖാരിയ്യ നിന്ന് ആരംഭിച്ച് ബോവിക്കാനം ടൗണില്‍ സമാപിക്കും. പണ്ഡിതന്മാരും,സാദത്തിങ്ങളും,സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: