Monday, 25 November 2019

സ്വകാര്യ ബസ്സ് ഓട്ടോയിലിടിച്ച് നാല് മരണം; മരിച്ചവരില്‍ മൂന്ന് സ്ത്രീകള്‍


അങ്കമാലി: അങ്കമാലിയില്‍ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസ്സിടിച്ച് നാല് മരണം. ഓട്ടോയാത്രക്കാരായ മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്.
അങ്കമാലി ബാങ്ക് കവലയില്‍ ഏഴരയോടായിരുന്നു അപകടം നടന്നത് . ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

ബസ്സിനടിയില്‍പ്പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബസ്സ് യാത്രക്കാര്‍ക്ക് പരിക്കുകളൊന്നുമില്ല.

മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒട്ടോഡ്രൈവര്‍ മാങ്ങാട്ടുകര ജോസഫ്, യാത്രക്കാരി മേരി മത്തായി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങള്‍ അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: