Saturday, 9 November 2019

സംസ്ഥാനത്ത് നവംബര്‍ 22 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ 22 മുതല്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.


SHARE THIS

Author:

0 التعليقات: