Saturday, 23 November 2019

'മഹ്ഫിലെ ത്വയ്ബ '19 നബിദിന കലാ മത്സരം ഞായറാഴ്ച


ചൗക്കി : തിരു നബി(സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ പെരിയഡുക്ക സി എം  മടവൂര്‍ സ്മാരക സുന്നി മദ്രസ വിദ്യാര്‍ത്ഥി കലാ മത്സരവും ഹുബ്ബു റസൂല്‍ സമ്മേളനവും ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ബദ്രിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.   

  രാത്രി 9 മണിക്ക് നടക്കുന്ന  സമാപന സമ്മേളനം  ജമാഹത്ത്  പ്രസിഡന്റ് കെ എം മൊയ്തു സാഹിബിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും.  എസ് കെ  കുഞ്ഞി കോയ തങ്ങള്‍,  അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്. മുസ്തഫ ഹനീഫി, ജദീര്‍ ഹിമമി  എസ് എ  മുഹമ്മദ് കുഞ്ഞി ബഡുവന്‍ കുഞ്ഞി, പള്ളികുഞ്ഞി, ഷാഫി അടക്കത്ത് ബയല്‍, അസ്ഹറുദ്ദീന്‍ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും.


SHARE THIS

Author:

0 التعليقات: