Monday, 4 November 2019

കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴി തിരിഞ്ഞു, പന്തീരങ്കാവ് അറസ്റ്റിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍- സര്‍ക്കാറിനെതിരെ സി.പി.ഐ മുഖപത്രം


കോഴിക്കോട്: അട്ടപാടി മഞ്ചക്കണ്ടിയിലെ വ്യാജ ഏറ്റുമുട്ടലില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢ ലക്ഷ്യമാണ് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നിലെന്ന് സി.പി.ഐ. വിദ്യാര്‍ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴിതിരിഞ്ഞുവെന്നും മുഖപത്രം ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ സി.പി.ഐ വ്യക്തമാക്കി. വനത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ഇപ്പോഴും കാവലുണ്ട്. 

സ്ഥിതിഗതികള്‍ പരിശോധിക്കാനും പഠിക്കാനും എത്തിയ സിപിഐ നേതാക്കളെയും ജനപ്രതിനിധികളെയും ഇവര്‍ തടഞ്ഞ സംഭവം ഉണ്ടായി. അവിടെ അധിവസിക്കുന്നവരെല്ലാം ഭീതിയോടെയാണ് നാളുകള്‍ തള്ളിനീക്കുന്നത്. വായനയും ചിന്തയും ജീവിതശീലമാക്കിയവര്‍ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വാണ്ടയനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദിയും ഭീകരണ്ടവാണ്ടദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. 

എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്ര മാവോയിസ്റ്റിനെ ഗാന്ധിയനായി കാണുന്നതിലും അര്‍ഥമില്ല- മുഖപ്രസംഗം പറയുന്നു. അതിരുവിട്ട് യു.എ.പി.എ പ്രയോഗിച്ചതിന്റെ അലയൊലികളാണ് ഇപ്പോള്‍ കേരളത്തെ അമ്പരപ്പിച്ചിട്ടുള്ളത് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.


SHARE THIS

Author:

0 التعليقات: