Saturday, 9 November 2019

ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം:  ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൈവളിഗെയിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (22)ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൈവളിഗെ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


SHARE THIS

Author:

0 التعليقات: