Sunday, 24 November 2019

അണ്ടര്‍-14 ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണമന്റ്; കണ്ണൂര്‍ ജില്ലാ ടീം ചാമ്പ്യന്മാര്‍

കാസര്‍കോട്:  നവംബര്‍ 14 മുതല്‍ 23 വരെ മാന്യയിലെ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 14 വയസിന് താഴെയുള്ളവരുടെ ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ ടീമുകളെ പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ചാമ്പ്യന്മാരായത്. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടി എ ശാഫി കണ്ണൂര്‍ ജില്ലാ ടീമിന് കൈമാറി. മുന്‍ രഞ്ജി താരം ശ്യാം തലശ്ശേരി മുഖ്യാഥിയായി സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: