Saturday, 30 November 2019

ദഫ് റാത്തീബ് വാര്‍ഷികവും പഞ്ചദിന പ്രഭാഷണവും ഡിസംബര്‍ 3 മുതല്‍ അട്ടഗോളിയില്‍

പൈവളിഗെ: മുഹ്യിദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി അട്ടഗോളി രിഫാഇയ്യ ദഫ് റാത്തീബ് 57ാം വാര്‍ഷികവും പഞ്ചദിന പ്രഭാഷണവും ഡിസംബര്‍ 3 മുതല്‍ അട്ടഗോളി ജുമാ മസ്ജിദില്‍ വെച്ച് ആരംഭിക്കും. ഡിസംബര്‍ 3 ചൊവ്വാഴ്ച്ച മഗ്‌രിബിന് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം അല്‍ ഹാജ് യൂസുഫുല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി അല്‍ ബുഖാരി ബായാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍ മുഖ്യ പ്രഭാഷണം നടത്തും. പി.ബി.എം മൗലവി, അബ്ബാസ് സഖാഫി അട്ടഗോളി, ശരീഫ് മദനി ബായാര്‍, അബ്ദുസമദ് സുഹ്‌രി കടമ്പാര്‍, ഹമീദ് ഹാജി കോടിയടുക്ക, യൂസുഫ് ഹാജി എ.കെ, ബാംഗ്ലൂര്‍ അബൂബക്കര്‍ ഹാജി  തുടങ്ങിയവര്‍ സംബന്ധിക്കും. ഉസ്മാന്‍ സഖാഫി തലക്കി സ്വാഗതം പറയും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉമര്‍ സഖാഫി ആനക്കല്ല്, സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി ബായാര്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ഡിസംബര്‍ 7 ന് ശനിയാഴ്ച്ച മഗ്രിബിന് ശേഷം നടക്കുന്ന സമാപന സംഗമം വാര്‍ഷിക ദഫ് റാത്തീബ് മജ്‌ലിസോടെ തുടക്കമാകും. ഇബ്രാഹിം മുസ്ലിയാര്‍ കനിയാല റാത്തീബിന് നേതൃത്വം നല്‍കും. തുടര്‍ന്നു അല്‍ഹജ്  ഹുസൈന്‍ സഅദി കെ.സി റോഡ് മുഖ്യ പ്രഭാഷണം നടത്തും.അബ്ദുറസാഖ് സഖാഫി അട്ടഗോളി സ്വാഗതവും ഇബ്രാഹിം അരിയള നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: