Friday, 8 November 2019

ഏണിയാടി ജമാഅത്ത് കമ്മിറ്റി: കരീം സഅദി (പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി ഹാജി (ജന.സെക്രട്ടറി)

ബന്തടുക്ക: ഏണിയാടി ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹല്ല് ഖാളി സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറായുടെ അധ്യക്ഷതയില്‍   നടന്ന ജനറല്‍ ബോഡിയോഗമാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള 17 അംഗ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്. 

സയ്യിദ് സാലിം അല്‍ ബുഖാരി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുല്‍ കരീം സഅദി (പ്രസിഡന്റ്) മുഹമ്മദ് കുഞ്ഞി ഹാജി (ജന. സെക്രട്ടറി) അഹ്മദ് എ ബി (ട്രഷറര്‍), മുഹമ്മദ് കുഞി ബേത്തലം, ലത്തീഫ് മൂല (വൈസ് പ്രസിഡന്റ്), മുഹമ്മദ് മാണിമൂല, ബഷീര്‍ (സെക്രട്ടറിമാര്‍). 

ഏണിയാടി ജി സി സി കമ്മിറ്റി നബിദിനത്തിന് സമാഹരിച്ച ഒരു ലക്ഷം രൂപ ഖാളി സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തീബ് ജുനൈദ് സഖാഫിയെ ഏല്‍പിച്ചു. ഏണിയാടി മഖാം ഉറൂസ് 2020 ഫെബ്രുവരി 13 മുതല്‍ 19 വരെ നടത്താന്‍ തീരുമാനിച്ചു. മുഹമ്മദ്കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു.


SHARE THIS

Author:

0 التعليقات: