Monday, 25 November 2019

എര്‍മാളം ഗള്‍ഫ് ജമാഅത്ത് കമ്മിറ്റിക്ക് നവസാരഥികള്‍


ഷാര്‍ജ: എര്‍മാളം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന എര്‍മാളം ഗള്‍ഫ് ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ബോഡി യോഗവും മീലാദ് ജല്‍സയും സംഘടിപ്പിച്ചു. യോഗത്തില്‍ ഹസൈനാര്‍ ഹാജി പാണലത്തിന് സ്‌നേഹ ഉപഹാരം നല്‍കി. അബ്ബാസ് കടുമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശുഹൈബ് ഹുദവി ഉദ്ഘാടനം ചെയ്തു. 17  അംഗ കമ്മിറ്റി നിലവില്‍ വന്നു.

ഭാരവാഹികള്‍: അബ്ബാസ് കടുമന (പ്രസിഡണ്ട്), ലത്തീഫ് ഇ എം (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് മദ്കത്തില്‍ (ഫിനാന്‍സ് സെക്രട്ടറി), അബ്ദുല്‍ഖാദര്‍ ടിപ്പു നഗര്‍, ബഷീര്‍ കുര്‍സ് (വൈസ് പ്രസിഡന്റ്) ഇംതിയാസ് സി എച്ച്, അബ്ദുല്‍സലാം പെരുമ്പ (ജോയിന്‍ സെക്രട്ടറി)

യോഗത്തില്‍  അന്‍വര്‍ മദ്കത്തില്‍, സാദിഖ് ടിപ്പു നഗര്‍ ആശംസ പ്രസംഗം നടത്തി. ലത്തീഫ് ഇ എം, ഇന്ത്യാസ് സി എച്ച് സ്വാഗതവും നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: