Saturday, 30 November 2019

താജുല്‍ ഉലമ ഉറൂസ് മുബാറക്കിന് പ്രൗഡ തുടക്കം


എട്ടിക്കുളം:  താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ ആറാം ഉറൂസ് മുബാറകിന് എട്ടിക്കുളത്ത് പ്രൗഡ തുടക്കം. 
വെള്ളിയാഴ്ച വൈകിട്ട് നടന്ന താജുല്‍ ഉലമ മഖാം സിയാറത്തിന് ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ഹുഖാരി പതാക ഉയര്‍ത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വേം നല്‍കി. 

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്,  പി. മുഹമ്മദ്കുഞ്ഞി മൗലവി, കാടാച്ചിറ അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും മുഹ് യിദ്ദീന്‍ സഖാഫി മുട്ടില്‍ നന്ദിയും പറഞ്ഞു.

ഇന്ന് വൈകിട്ട് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് ബുര്‍ദ മജ്‌ലിസ് നടക്കും. 


ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന ദുആ സമ്മേളനം സയ്യിദ് അലി ബാഫഖിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അനുസ്മരണ പ്രഭാഷണവും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.  സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 


SHARE THIS

Author:

0 التعليقات: