വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്‍ വധശിക്ഷ
മംഗ്ളൂരു : സയസയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹന്‍ കുമാറിന് അഞ്ചാമത്തെ കേസിലും വധശിക്ഷ. മലയാളി യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിലാണ് ബണ്ട്വാള്‍ കന്യാനയിലെ മുന്‍ കായികാധ്യാപകന് മോഹന്‍ കുമാറിന് (56) മംഗളൂരു കോടതി വധശിക്ഷ വിധിച്ചത്. കാസര്‍കോട് പൈവളിഗെ കയ്യാറിലെ സാവിത്രി (25) കൊല്ലപ്പെട്ട കേസിലാണ് വിധി. വധശിക്ഷയും 30 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
വധശിക്ഷ ഹൈക്കോടതി അംഗീകരിക്കുന്ന പക്ഷം മറ്റെല്ലാ ശിക്ഷകളും ഇതില്‍ ലയിച്ചതായികണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.മോഹന്‍ കുമാറിനെതിരെ വിധിക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്.മൊത്തം 20 യുവതികളെ കൊലപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതില്‍ 2 എണ്ണത്തില്‍ വിചാരണ നടക്കുകയാണ്. 13കേസുകളില്‍ ജീവപര്യന്തം തടവു ശിക്ഷ നിലവിലുണ്ട്.
2009ലാണു സാവിത്രിയെ കൊലപ്പെടുത്തിയത്. കുമ്പള ബസ് സ്റ്റാന്‍ഡില്‍ വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി അടുപ്പത്തിലാക്കി.
തുടര്‍ന്നു കുശാല്‍ നഗറിലെ ഒരു ലോഡ്ജില്‍ എത്തിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിറ്റേന്നു രാവിലെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങിക്കുകയും ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു.
ഛര്ദിക്കാന് സാധ്യത ഉള്ളതിനാല്‍ മാറി നിന്നു കഴിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു ശുചിമുറിയില്‍ കയറി ഗുളിക കഴിച്ചയുവതി തല്‍ക്ഷണം വീണു മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുറിയിലെത്തിയ മോഹന്‍ കുമാര്‍ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി. 2009 സെപ്റ്റംബറില്‍ മറ്റൊരു കേസില്‍ മോഹന്‍ കുമാര്‍ പിടിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്.
0 التعليقات: