Monday, 11 November 2019

ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സിന് പരിസമാപ്തി


ദുബൈ: പ്രവാചക പ്രകീര്‍ത്തന ശീലുകള്‍ പെയ്തിറങ്ങിയ ദുബൈ  ഹോര്‍ അല്‍ അന്‍സ് സുന്നി കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച 19 ആമത് ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് പ്രൗഢമായ പരിസമാപ്തി.

അബൂബക്കര്‍ മെട്രോ സ്റ്റേഷന് സമീപത്തെ യുനൈറ്റഡ് ഹൈപര്‍ മാര്‍ക്കറ്റ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിര ക്കണക്കിന് വിശ്വാസികള്‍ പാതി രാത്രി വരെ പുണ്യ റസൂലിന്റെ ജന്‍മദിനത്തിലെ സന്തോഷം പങ്കുവെക്കാനൊത്ത് ചേര്‍ന്നു. യു എ ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഫ്‌ലാഗ് മീറ്റും, ഡോക്യമെന്ററി പ്രദര്‍ശനവും നടന്നു. 
പുണ്യ റബീഇനോടനുബന്ധിച്ച് യു എ ഇയിലെ ഏറ്റവും വലിയ വിശ്വാസി സംഗമമാണ് ഹോര്‍ അല്‍  ആന്‍സില്‍ നടക്കാറുള്ളത്.  വേദിയില്‍ സ്ത്രീകള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും   പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു. 

സ്വദേശികളും വിദേശികളുമായ  പണ്ഡിതരും പ്രകീര്‍ത്തന സംഘങ്ങളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിറാജ് ദിനപത്രം ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു.


ഇമാറാത്തി എഴുത്തുകാരന്‍ ശൈഖ് അഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.ഹംസ മിസ്ബാഹി ഓട്ടപ്പടവ് മദ്ഹ് റസൂല്‍  പ്രഭാഷണം നടത്തി.ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി,കെ സുധാകരന്‍ എം പി,സഹല്‍ പുറക്കാട്, മുസ്തഫ ചേലേമ്പ്ര പ്രസംഗിച്ചു. വിദ്യാര്‍ഥികളാടെ ദഫ് പ്രദര്‍ശനവും സംഘടിപ്പിച്ചു. 

ഈ വര്‍ഷത്തെ ഗ്രാന്‍ഡ് മീലാദ് എക്‌സലന്‍സി അവാര്‍ഡ് മിഡില്‍ ഈസ്റ്റ്  ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ സജി ചെറിയാന് ചടങ്ങില്‍ സമ്മാനിച്ചു.

മീലാദ് കോണ്‍ഫറന്‍സിന് മുന്നോടിയായി  നടന്ന മത സൗഹാര്‍ദ്ധ സംഗമം ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി വെണ്ണക്കോട് , ദുബൈ സൗത്ത് ഇന്ത്യന്‍ ചര്‍ച്ച് വികാരി ഫാ. റവ. പി കെ കുരുവിള,ആദ്യാത്മിക പണ്ഡിതന്‍ ആദി ചന്ദ്ര ഗോവിന്ധ ദാസ, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: