Friday, 8 November 2019

ഗ്രാന്‍ഡ് മീലാദ് എക്‌സലന്‍സി അവാര്‍ഡ് സജി ചെറിയാന്

ദുബൈ: ദുബൈ ഹോര്‍ അല്‍ അന്‍സില്‍ നടക്കുന്ന 19 ആമത് ഗ്രാന്‍ഡ് മീലാദ് കോണ്‍ ഫറന്‍സിന്റെ ഭാഗമായി നല്‍കുന്ന മൂന്നാമത് എക്‌സലന്‍സി അവാര്‍ഡിന്  പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ  സജി ചെറിയാനെ തിരഞ്ഞെടുത്തു.

ഈ വര്‍ഷം ദുബൈ സര്‍ക്കാര്‍ ആചരിക്കുന്ന സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ പാശ്ചാത്തലത്തലത്തില്‍  വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം വര്‍ദ്ധിപ്പിക്കുന്നതിനായി  നടത്തിയ പ്രവര്‍ത്തനങ്ങളും വ്യവസായ രംഗത്തെ ഇടപെടലുകളുമാണ്
സജി ചെറിയാനെ അവാര്‍ഡിനര്‍ഹനാക്കിയത്.

ഫുജൈറയില്‍ സ്വന്തം കാര്‍മികത്തില്‍ മുസ് ലിം പള്ളി നിര്‍മിച്ച് നല്‍കിയതും റമളാന്‍ മാസത്തില്‍   ആയിരക്കണക്കിനാളുകള്‍ക്ക്  ദിവസവും നോമ്പ് തുറയൊരുക്കിയും സജി ചെറിയാന്‍ സാമൂഹ്യ ശ്രദ്ധ നേടിയിരുന്നു.   വെള്ളി വൈകുന്നേരം നടക്കുന്ന  ഗ്രാന്‍ഡ് മീലാദ് സമ്മേളത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
മിഡിലീസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ  സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് സജി ചെറിയാന്‍.


SHARE THIS

Author:

0 التعليقات: