Wednesday, 6 November 2019

നബിദിനാഘോഷം; ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും

അഡൂര്‍: കാട്ടിപ്പാറ മുഹ്യദ്ദീന്‍ ജുമാമസ്ജിദിന്റെ കീഴില്‍ നവംബര്‍ 9,10 തീയ്യതികളില്‍ നടത്തപ്പെടുന്ന വിപുലമായ നബിദിന പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംയുക്ത യോഗത്തില്‍ തീരുമാനമായി. 

ഭക്ഷണം വിതരണം, പാനീയ വിതരണം തുടങ്ങിയവയ്ക്ക് പേപ്പര്‍ ബാഗുകളും മറ്റു പ്രകൃതിയിക്കനുയോജ്യമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.

യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് ടി മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഉമര്‍ സഖാഫി പള്ളത്തൂര്‍ ഉല്‍ഘാടനം ചെയ്തു.അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ വിഷയവതരണം നടത്തി. യോഗത്തില്‍ അബ്ദുസ്സലാം മിസ്ബാഹി ,അസ്ഗര്‍ അലി സഖാഫി, അബ്ദുല്‍ ഖാദര്‍ മീത്തല്‍, അബ്ദുല്‍ കരീം സെഞ്ചുറി, ഡി എ റഹ്മാന്‍,  ,എഞ്ചീനിയര്‍ റാഷിദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.സെക്രട്ടറി കെ.ഇബ്രാഹിം ഹാജി സ്വാഗതവും ടി എം ലത്തിഫ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: