Thursday, 7 November 2019

ദമാമില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

ദമാം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹമിടിച്ച് തിരുവനന്തപുരം സ്വദേശി ദമാമില്‍ മരിച്ചു. ഞാറായിക്കോണം സീമന്തപുരം നിഷാദ് മന്‍സിലില്‍ ഇബ്റാഹിം -റാഹില ദമ്പതികളുടെ മകന്‍ നിഷാദ് ഇബ്റാഹിം (31) ആണ് മരിച്ചത്. നാലുവര്‍ഷമായി ദമാമിലെ മസായ് സ്വീറ്റ് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. ദമാം സ്‌കാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം തട്ടിയാണ് മരണം സംഭവിച്ചത്. മയ്യിത്ത് ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി.

നാലുമാസം മുമ്പാണ് നിഷാദ് വിവാഹിതനായത്, രണ്ടുമാസം മുമ്പ് നാട്ടില്‍ നിന്നും തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചെങ്കിലും പിതാവ് രോഗബാധിതനായതിനെ തുടര്‍ന്ന് ചെറിയ അവധിക്ക് നാട്ടില്‍ പോയിരുന്നു. ഒരാഴ്ച മുമ്പാണ് ദമാമില്‍ മടങ്ങിയെത്തിയത്. 
ഭാര്യ: ശബ്ന ശിഹാബുദ്ദീന്‍. മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു


SHARE THIS

Author:

0 التعليقات: