Wednesday, 6 November 2019

ഹജ്ജ്: നവംബര്‍ 10 ന് മുമ്പ് അപേക്ഷിക്കണം

നീലേശ്വരം: 2020 ല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10 ന് മുമ്പ് അപേക്ഷിക്കണം. ഈ വര്‍ഷം ഹജ്ജ് അപേക്ഷാ സമര്‍പ്പണം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്. www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ മുതലായവ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ വഴി തയ്യാറാക്കിയ അപേക്ഷ ഹജ്ജ് കമ്മറ്റിക്ക് അയച്ചുകൊടുക്കേണ്ടതില്ല. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും ഫീസടച്ച രശീതും ഒറിജിനല്‍ പാസ്പോര്‍ട്ടും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നിശ്ചിത തീയ്യതിക്കകം നേരിട്ട് സമര്‍പ്പിക്കണം. 

ഓണ്‍ലൈന്‍ വഴി അപേക്ഷാ പ്രക്രിയ സമ്പൂര്‍ണ്ണമാക്കിയാല്‍ അപേക്ഷകര്‍ക്കുള്ള കവര്‍ നമ്പര്‍ ഹജ്ജ് കമ്മറ്റി അയച്ചുനല്‍കുന്നതാണ്. റിസര്‍വ്വ് കാറ്റഗറി ഒഴികെയുള്ള അപേക്ഷകര്‍ അവര്‍ക്ക് അവസരം ലഭിച്ചുവെങ്കില്‍ മാത്രമേ അപേക്ഷയും മറ്റു രേഖകളും ഹജ്ജ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രയിനര്‍മാരായ കാസറഗോഡ് ഏരിയ: അമാനുള്ളാഹ്.എന്‍.കെ. (9446111188), സിറാജുദ്ദീന്‍.ടി.കെ. (9447361652), സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), എം.അബ്ദുള്‍ റസാഖ് (9388454747), മഞ്ചേശ്വരം മേഖല: സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.മുഹമ്മദ് (9895500073)   തൃക്കരിപ്പൂര്‍ ഏരിയ: കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: ഇ.കെ.അസ്ലം (9961501702), എ.പി.പി.കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: എന്‍.പി.സൈനുദ്ദീന്‍ (9446640644), എം.ടി.അഷ്റഫ് (9496143420), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), എന്നിവരുമായി ബന്ധപ്പെടണം.


SHARE THIS

Author:

0 التعليقات: