Sunday, 3 November 2019

ധാര്‍മ്മികതയിലൂന്നിയ കലകള്‍ക്ക് മാത്രമേ സമൂഹത്തെ സമുദ്ധരിക്കാനാവൂ- ഹസന്‍ തങ്ങള്‍

പുത്തിഗെ: ധാര്‍മ്മികതയിലൂന്നിയ കലകള്‍ക്ക് മാത്രമേ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാനും സമുദ്ധരിക്കാനും കഴിയുകയുള്ളു എന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പറഞ്ഞു. മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി സംഘടന ഇശാഅത്തുസ്സുന്ന സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന മുഹിമ്മാത്ത് ക്യാമ്പസ് ഫെസ്റ്റ് 'മീം 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, കുഞ്ഞഹമ്മദ് അഹ്‌സനി, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുല്‍ ഫത്താഅ് സഅദി, സ്വാദിഖ് അഹ്‌സനി പെരുമുഖം, ബഷീര്‍ സഖാഫി ഉക്കട, ലത്തീഫ് സുറൈജി വാണിമേല്‍, ഇബ്രാഹിം അഹ്‌സനി, സുഹൈല്‍ സഖാഫി കാഞ്ഞങ്ങാട്, സ്വലാഹുദ്ദീന്‍ ഹിമമി പാവൂര്‍, ശഹീദ് ഹിമമി ചെണ്ടത്തോടി സംസാരിച്ചു.

മുര്‍ഷിദ് എര്‍മാളം സ്വാഗതവും നാഫിഅ് ഗോളിയടുക്ക നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: