കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബൈത്തുല്‍ ഹിക്മ സംഗമം വൈകുന്നേരം 3 മണിക്ക് ഉദുമ കാപ്പില്‍ ബീച്ചില്‍ നടക്കും.
പൗരത്വ ഭേദഗതി ബില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വിവിധ വിഷയങ്ങളിലെ പ്രബന്ധം അവതരണം നടക്കും. ചര്‍ച്ചകള്‍ക്ക് ശക്കീര്‍ .എം.ടി പി, ഇര്‍ഫാദ് മായിപ്പാടി, ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുല്‍ റഹ്മാന് സഖാഫി പൂത്തപ്പലം, സുബൈര്ബാഡൂര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുറഹ്മാന് എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ,ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, മുത്തലിബ് അടുക്കം, മജീദ് ഫാളിലി തുടങ്ങിയവര്‍ സംബന്ധിക്കും.
0 التعليقات: