Saturday, 30 November 2019

കളിക്കിടെ ദഫ് പൊട്ടി, കണ്ണീരോടെ രാജ് കൃഷ്ണന്‍

കാഞ്ഞങ്ങാട്: രണ്ടാമത്തെ അടക്കത്തിന് തൊട്ടുമുമ്പ് മുട്ടിക്കയറുമ്പോള്‍ ആയിരുന്നു സംഭവം. രാജ് കൃഷ്ണന്റെ കൈയിലെ ദഫിന്റെ തുകല്‍ മൂന്നായി കീറിപ്പോയി. നിമിഷാര്‍ധത്തിലെ ശ്രുതിഭംഗം അമ്പരപ്പിച്ചുവെങ്കിലും ഒന്നും 
സംഭവിച്ചില്ലെന്ന ഭാവത്തില്‍ അവന്‍ കളി തുടര്‍ന്നു. 

ഒറ്റ മുട്ടില്‍ കീറിപ്പോയ ദഫ് തുടര്‍ന്നും ഉപയോഗിക്കുക മാത്രമായിരുന്നു അവന്റെ മുന്നിലുണ്ടായ വഴി. ടീമിലെ പ്രധാന കളിക്കാരനായ രാജ് കൃഷ്ണന്‍ സദസിനഭിമുഖമായി മധ്യഭാഗത്താണ് നിലയുറപ്പിച്ചിരുന്നത്. 

ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിയത്. കൂട്ടുകാരുടെ വാക്കുകള്‍ക്കും അവനെ ആശ്വസിപ്പിക്കാനായില്ല. 

സമാധാനിപ്പിക്കാന്‍ ചെന്നവരും വിതുമ്പി. പത്തനംതിട്ട കള്ളംകുളം നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.ആദ്യമായാണ് ആദ്യമായാണ് രാജ് കൃഷ്ണന്റെ ടീം ദഫുമായി സംസ്ഥാന മേളക്ക് എത്തുന്നത്.


SHARE THIS

Author:

0 التعليقات: