Monday, 25 November 2019

കനകമല ഐഎസ് കേസ്; ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി


കൊച്ചി: കനകമല ഐഎസ് കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി.

മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കനകമലയില്‍ ഒത്തുകൂടിയതും പിടിയിലായവരും തീവ്രവാദ സംഘമാണെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി.

ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂര്‍ കനകമലയില്‍ ഇവര്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നാണ് കേസ്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായിട്ടാണ് കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറഞ്ഞത്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.

രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശികളായ മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, സജീര്‍, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ (ടി. സ്വാലിഹ് മുഹമ്മദ്), കോയമ്ബത്തൂര്‍ സ്വദേശി റാഷിദ് (അബ് ബഷീര്‍), കുറ്റ്യാടി സ്വദേശികളായ റംഷാദ് നങ്കീലന്‍, എന്‍.കെ. ജാസിം, തിരൂര്‍ സ്വദേശി സ്വാഫാന്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് വിചാരണ നേരിട്ടത്.


SHARE THIS

Author:

0 التعليقات: