Saturday, 9 November 2019

കാസര്‍കോട്ട് മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ

കാസര്‍കോട്: അയോധ്യ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് മൂന്നു ദിവസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 

വെള്ളിയാഴ്ച രാത്രി 11 മണി മുതല്‍ നവംബര്‍ 11ന് അര്‍ധരാത്രി വരെയാണ് നിരോധനാഞ്ജ പുറപ്പെടുവിച്ചത്. ക്രമസമാധാന തകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് സി.ആര്‍.പി.സി. 144 പ്രഖ്യാപിച്ചത്. സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏത് ശക്തിയേയും അടിച്ചമര്‍ത്തുമെന്ന് കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മതനിരപേക്ഷതയ്ക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍ഗോഡ് ജില്ലയില്‍ അയോദ്ധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാ,ന്‍, ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. അതിനായി മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ Çr P C 144 പ്രകാരം ഇപ്പോള്‍ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണ മെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്ന തിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ പതിനൊന്നാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്ന്ഇതിനാല്‍ അറിയിക്കുന്നു. 

ഡോ. ഡി സജിത് ബാബു ഐഎഎസ് 
ജില്ലാ കളക്ടര്‍ കാസര്‍ഗോഡ് 


SHARE THIS

Author:

0 التعليقات: