Saturday, 2 November 2019

ജില്ലയിലെ മൂടാത്ത കുഴല്‍ കിണറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: ജില്ലയിലെ മൂടാത്ത കുഴല്‍ കിണറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പൊതു ജനങ്ങളും താഴെ കൊടുത്ത വാട്സ് ആപ്പ് നമ്പരില്‍ മൂടാത്ത കുഴല്‍ കിണറിന്റെ ഫോട്ടോ, ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുഴല്‍ കിണറുകള്‍ ഉള്ള ജില്ലയാണ് കാസര്‍കോട് ഇതില്‍ ഉപയോഗിക്കാത്തതും മൂടാത്ത കുഴല്‍ കിണറുകളുടേയും വിവരങ്ങള്‍ നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു.

വിവരം അറിയിക്കേണ്ട വാട്സ് ആപ്പ് നമ്പര്‍: 7306441168


SHARE THIS

Author:

0 التعليقات: