ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:  മുമ്പ് അപകടത്തില്‍പെട്ട് ശാരീരിക അവശത നേരിട്ടിരുന്ന യുവാവ് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസിലെ പി കെ കുഞ്ഞാമദ്-ആസ്യ ദമ്പതികളുടെ മകന്‍ ജലീല്‍ (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45 മണിയോടെ ഇഖ്ബാല്‍ റോഡിലാണ് അപകടമുണ്ടായത്.

നേരത്തെ അപകടത്തില്‍പെട്ട് നട്ടെല്ല് വളഞ്ഞതിനാല്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട് ടൗണില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണംവിട്ട് തലയടിച്ച് വീണത്. ജലീല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. അപകട വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

കൂളിയങ്കാലിലെ ഫൗസിയയാണ് ഭാര്യ. നാല് കുട്ടികളുണ്ട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍