Monday, 25 November 2019

കലോത്സവ രാവ് 26ന് കാസര്‍കോട്ട്



കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലോത്സവ രാവ്
സംഘടിപ്പിക്കുന്നു. നവംബര്‍ 26ന് വൈകുന്നേരം 4.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി നടക്കുക. ജില്ലാ കലോത്സവത്തില്‍ എഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളും ജില്ലയിലെ പ്രമുഖ കലാകാരും വിവിധ ഇനങ്ങള്‍ അവതരിപ്പിക്കും. ഒപ്പന, ദഫ്മുട്ട്, മിമിക്രി, അലാമിക്കളി, മോണോ ആക്ട്, മൈംഷോ, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, പരിചമുട്ടുകളി, ചവിട്ടു നാടകം, ഭരതനാട്യം, തുടങ്ങിയ കലാ ഇനങ്ങള്‍ കലോത്സവരാവില്‍ നിറംപകരുമെന്ന് സംഘാടകര്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: