Wednesday, 27 November 2019

കേന്ദ്രസര്‍വകലാശാല കാവിവത്കരിക്കുന്നതായി ആരോപിച്ച് വിദ്യാര്‍ഥി പ്രതിഷേധം; ടി ജി മോഹന്‍ദാസിനെ കാമ്പസില്‍ തടഞ്ഞു


പെരിയ: ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍വകലാശാലയില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ആര്‍.എസ്.എസ്. സഹയാത്രികന്‍ ടി.ജി.മോഹന്‍ദാസിനെ എസ്.എഫ്.ഐ., കെ.എസ്.യു. പ്രവര്‍ത്തകര്‍ ഹാളിനുപുറത്ത് തടഞ്ഞു.

വാഹനത്തിനുമുന്നില്‍ കുത്തിയിരുന്ന് മോഹന്‍ദാസിനെതിരേയും വൈസ് ചാന്‍സലര്‍ക്കെതിരേയും മുദ്രാവാക്യം വിളിച്ചു. കേന്ദ്ര സര്‍വകലാശാല കാമ്പസ് കാവി വത്കരിക്കുകയാണെന്നാ രോപിച്ചായിരുന്നു പ്രതിഷേധം. പോലീസ് നടത്തിയ അനുനയനശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

ശേഷം സെമിനാര്‍ പുനരാരംഭിച്ചെങ്കിലും മോഹന്‍ദാസ് സംസാരിക്കാന്‍ മൈക്കിന് അടുത്തെത്തിയപ്പോഴേക്കും ഹാളിനുള്ളിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളും മുദ്രാവാക്യങ്ങളെഴുതിയ കടലാസുകള്‍ ഉയര്‍ത്തിപ്പിടിച്ച് പുറംതിരിഞ്ഞുനിന്ന് നിശ്ശബ്ദരായി ഇറങ്ങിപ്പോയി. 

എ.ബി.വി.പി. ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒരുമിച്ച് ഹാളിനുപുറത്ത് മുദ്രാവാക്യം വിളിച്ചു. 

ഭരണഘടനയെയും ജനാധിപത്യ
ത്തെയും കുറിച്ച് സംസാരിക്കാന്‍ ആര്‍.എസ്.എസ്. നേതാക്കളെ മാത്രം കേന്ദ്രസര്‍വകലാശാലയില്‍ കൊണ്ടുവരുന്നത് കാമ്പസില്‍
കാവിരാഷ്ട്രീയം വാഴിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭരണഘടനയെക്കുറിച്ച് സെമിനാറില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ വരുന്ന ആള്‍ക്കാരെ മാറ്റണമെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സര്‍വകലാശാല അധികൃതരോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ ആവശ്യം നടപ്പാക്കിയില്ല. അതേത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.


SHARE THIS

Author:

0 التعليقات: