Thursday, 28 November 2019

ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍


മലപ്പുറം: ദീര്‍ഘദൂര ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ബസ്സില്‍ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് കുട്ലു സ്വദേശി മുനവറിനെ (23)പോലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള. ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. ഇവിടെയെത്തി യുവതി പോലീസിന് പരാതി നല്‍കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: