Thursday, 7 November 2019

'ഞാന്‍ വിവാഹം കഴിക്കുന്നത് വിധവയും ഏഴു വയസുകാരിയുടെ അമ്മയുമായ യുവതിയെയാണ്'; വിവാഹത്തില്‍ പങ്കെടുത്ത് കാസര്‍കോട് കളക്ടര്‍; കുറിപ്പ്


കാസര്‍കോട്:  വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു വിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. 

കാസര്‍കോട് സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ വിവാഹത്തിനാണ് കളക്ടര്‍ പങ്കെടുത്തത്. വിധവയും ഏഴു വയസുകാരിയുടെ അമ്മയുമായ യുവതിയെയാണ് രാകേഷ് വിവാഹം കഴിച്ചത്. വാട്സാപ്പിലൂടെ വിവാഹക്ഷണക്കത്ത് ലഭിച്ചപ്പോള്‍ രാകേഷിനെ കാണണം എന്ന് തോന്നിയെന്നും അങ്ങനെ അദ്ദേഹത്തിന്റെ വീട് തേടിപ്പിടിച്ച് വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നുമാണ് കളക്ടര്‍ കുറിച്ചത്. ജില്ല നേരിടുന്ന ചില സാമുഹീക പ്രശ്നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 

കാസര്‍ഗോഡ് ജില്ലയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോ ഭര്‍ത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ഈ സ്ത്രീകള്‍ക് താങ്ങും തണലും ആകാന്‍ ജീവിത പങ്കാളിയാകാന്‍ മറ്റുള്ളവര്‍ രാകേഷ് പ്രചോദനമാകേണ്ടതാണെന്നും അദ്ദേഹം പറയുന്നു.


SHARE THIS

Author:

0 التعليقات: