Friday, 8 November 2019

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണും 1,000 രൂപയും തട്ടിയെടുത്തതായി പരാതി

വിദ്യാനഗര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണും 1,000 രൂപയും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു. നെല്ലിക്കട്ടയിലെ അഹ് മദ് ആഷിഖി (19)ന്റെ പരാതിയില്‍ അമീറലി, ഖാദര്‍, ആഷിഖ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ചെര്‍ക്കള ടൗണില്‍ നില്‍ക്കുകയായിരുന്ന തന്നെ വ്യാഴാഴ്ച വൈകുന്നേരം കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി.


SHARE THIS

Author:

0 التعليقات: