Thursday, 28 November 2019

2021 ലെ ലോക നൈപുണ്യ മത്സരത്തിലേക്ക് ഒരുങ്ങി സീതാംഗോളി ഗവ: ഐടിഐ.

സീതാംഗോളി: ഇന്ത്യ സ്‌കില്‍സ് കേരള- 2020 
14 ജില്ലകളില്‍ നിന്നും മൂന്നു മേഖലകളാക്കി 42 മത്സരം ഇനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന നൈപുണ്യ മത്സരത്തിലേക്ക് ഗവണ്‍മെന്റ് ഐടിഐ സീതാംഗോളി വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ട് വിളംബര പ്രചാരണം നടത്തി. പ്രചാരണാര്‍ത്ഥം ദീപശിഖാ യാത്ര പ്രിന്‍സിപ്പല്‍ ശ്രീ പി സനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് നടത്തി. സിറാജ്, ഋഷീത്, കിരണ്‍, ഹമീദ് സി ഐ എന്നിവര്‍ സംബന്ധിച്ചു.

ജില്ലാതല  മത്സരങ്ങള്‍ 2019 ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരം 2020 ജനുവരി 10 മുതല്‍ 15 വരെയും, സംസ്ഥാന തല മത്സരം 2020 ഫെബ്രുവരി 15 മുതല്‍ 17 വരെയാണ്.


SHARE THIS

Author:

0 التعليقات: