Saturday, 23 November 2019

ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അംബാപുരത്തെ പ്രശാന്താണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ കീഴൂര്‍ ശാസ്ത്ര ക്ഷേത്രത്തിനടുത്തുള്ള റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ സമീപത്തു വെച്ചാണ് അപകടം നടന്നത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

സുഗന്ധിയുടെയും പരേതനായ സദാനന്ദന്റെയും മകനാണ്. ഭാര്യ: രേശ്മ. മക്കള്‍: പാര്‍വതി, ശിവനന്ദ്. പ്രശാന്ത്. സഹോദരങ്ങള്‍: പ്രമോദ്, പ്രിയ.


SHARE THIS

Author:

0 التعليقات: