Monday, 25 November 2019

ആയംകടവ് പാലം ഡിസംബര്‍ 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പെര്‍ളടുക്കം: വിസ്മയ പാലം ഗതാഗതത്തിന് തുറക്കുന്നു. പെരിയയുള്‍പ്പെടുന്ന പുല്ലൂര്‍-പെരിയ; ബേഡകം പഞ്ചായത്തുകളിലെ വന്‍ വികസന
കുതിപ്പിന് ഇടയാക്കാവുന്ന, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം ഔപചാരികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ്. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ഡിസംബര്‍ 8 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും. നിര്‍മ്മാണത്തില്‍ വിസ്മയം സൃഷ്ടിച്ച ഈ പാലം ഇതിനകം സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രമായിട്ടുണ്ട് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ നിരന്തര പരിശ്രമഫലമായാണ് പാലം പണിതത്. പ്രകൃതി രമണീയമായ ആയം കടവ് പ്രദരത്തെ മലകളെ ബന്ധി ബന്ധിപ്പിച്ചാണ് ഏറെ മനോഹരമായ പാലം യാഥാര്‍ത്ഥ്യമാക്കിയത്.

എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ സബന്ധിക്കും


SHARE THIS

Author:

0 التعليقات: