Wednesday, 27 November 2019

കൊല്ലത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി അധികൃതര്‍

കൊല്ലം: വിനോദയാത്ര പോകാന്‍ വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് സംഭവം. ബസിന് പുറമെ ബൈക്കിലും കാറിലും വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നിയമനടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

വിനോദയാത്ര പോയ സംഘം നാളെ തിരിച്ചെത്തിയ ശേഷമാകും അധികൃതര്‍ നിയമനടപടിയിലേക്ക് നീങ്ങുക. വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അതേ സമയം രക്ഷിതാക്കളും അധ്യാപകരും നോക്കി നല്‍ക്കവെയാണ് അപകടകരമായ രീതിയില്‍ വാഹനങ്ങളുടെ അഭ്യാസ പ്രകടനം.ഇവര്‍ ആരും തന്നെ ഇത് തടഞ്ഞില്ല എന്നും വീഡിയോയില്‍ വ്യക്തമാണ്.



SHARE THIS

Author:

0 التعليقات: